ലോക ദൈവവിളി പ്രാർത്ഥനാ ദിനത്തിൽ സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

ലോക ദൈവവിളി പ്രാർത്ഥനാ ദിനമായ മേയ് എട്ടിന് വത്തിക്കാനിൽ സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളോടാണ് പാപ്പാ ഇപ്രകാരം സംസാരിച്ചത്.

യുവജനങ്ങൾ ദൈവവിളിയോട് പ്രത്യുത്തരിക്കുന്നതിന് ആഗോള കത്തോലിക്കാ സഭ വിശ്വാസികളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ദിനമാണിത്.”എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ക്രൈസ്തവർ കർത്താവിൽ നിന്ന് പൗരോഹിത്യം, സന്യസ്ത ജീവിതം, വിവാഹജീവിതം എന്നിവയ്ക്കുള്ള വിളികൾ സ്വീകരിക്കട്ടെ. മാമ്മോദീസ സ്വീകരിച്ച എല്ലാവരും യേശുവിനെ അനുഗമിക്കാനും അവന്റെ വിളിയോട് അതെ എന്ന് മറുപടി നൽകാനും സന്തോഷത്തോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും വിളിക്കപ്പെടുന്ന ദിവസമാണിത്”- പാപ്പാ പറഞ്ഞു. പുതിയതായി അഭിഷിക്തരായ റോം രൂപതയുടെ നവ വൈദികർക്ക് മാർപാപ്പ ഈ അവസരത്തിൽ ആശംസകളും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.