സ്പെയിനിലെ ‘പോപ്പ് മൊബൈലിൽ’ സഞ്ചരിക്കുന്ന മാതാവ്

സ്പെയിനിലെ വലെൻസിയ അതിരൂപതയുടെ രക്ഷാധികാരിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ (vergin mary of forsaken) തീർത്ഥാടക ചിത്രം കൊണ്ടുപോകുന്നതിന് ഒരു ‘പോപ്പ് മൊബൈൽ’ ഉണ്ട്. അത് ‘മാരേമോവിൽ’ എന്നാണ് അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ തീർത്ഥാടക ചിത്രം ട്രക്കിൽ കൊണ്ടുപോകുന്നതിൽ അപകടങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ആശയം ഉടലെടുത്തത്. അങ്ങനെ പരിശുദ്ധ മറിയത്തിന്റെ ചിത്രം കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ഒരു വാഹനം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു മനസിലാക്കി.

പരിശുദ്ധ മാതാവിന് ‘പോപ്പ് മൊബൈൽ’ വാങ്ങിക്കുന്നതിന് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ഒരു കാമ്പെയ്‌ൻ ആരംഭിച്ചു. 1998-ൽ 5.5 ദശലക്ഷം പെസെറ്റ, (ഇന്ന് 33,000 ഡോളറിനു തുല്യം) സമാഹരിച്ചു. 1999 മെയ് ഒൻപതിന് ആറു മാസത്തിനു ശേഷം, രക്ഷകർതൃ തിരുനാളിന്റെ തലേന്ന്, മേയർ റീത്ത ബാർബെറ ഉൾപ്പെടെ നിരവധി അധികാരികൾ പങ്കെടുത്ത ഒരു വലിയ പരിപാടിയിൽ വലെൻസിയ ആർച്ചുബിഷപ്പ് അഗസ്റ്റിൻ ഗാർസിയ ഗാസ്കോ ഈ വാഹനത്തെ ആശീർവദിച്ചു. ആ വർഷം മെയ് 22-ന് തീർത്ഥാടക ചിത്രം ബെനിസാനോ പട്ടണത്തിലേക്ക് എടുത്തപ്പോഴാണ് ആദ്യമായി ഈ വാഹനം ഉപയോഗിച്ചത്. അതിനു ശേഷം മാതാവിന്റെ ഈ പോപ്പ് മൊബൈൽ 2,40,000 കിലോമീറ്ററിലധികം സഞ്ചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.