റഷ്യൻ ഓർത്തഡോക്‌സ് മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ

വോളോകൊലാംസ്കിലെ റഷ്യൻ ഓർത്തഡോക്‌സ് മെത്രാപ്പോലീത്ത അന്റോണിജ്, ആഗസ്റ്റ് അഞ്ചാം തീയതി ആദ്യമായി വത്തിക്കാൻ സന്ദർശിച്ചു. ഫ്രാൻസിസ് മാർപാപ്പയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മോസ്‌കോയിലെ പാത്രിയാർക്കേറ്റിന്റെ വിദേശബന്ധ വിഭാഗത്തിന്റെ മേധാവിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള ഈ കൂടിക്കാഴ്ച, മോസ്‌കോയിലെ പാത്രിയാർക്കേറ്റും പാപ്പായും തമ്മിലുള്ള എക്യുമെനിക്കൽ ബന്ധത്തിന്റെ ഭാഗമാണ്. ഈ കൂടിക്കാഴ്‌ച ഫ്രാൻസിസ് മാർപാപ്പയും മോസ്‌കോയിലെ ഓർത്തഡോക്‌സ് പാത്രിയാർക്കീസും തമ്മിലുള്ള സംഭാഷണത്തെ തുടർന്നാണ്.

മോസ്കോ പാത്രിയാർക്കേറ്റിന്റെ വിദേശകാര്യ വകുപ്പിന്റെ പ്രസിഡന്റായും വോളോകോലാംസ്കിലെ മെത്രാപ്പോലീത്തയായും ജൂൺ മാസത്തിലാണ് അന്റോണി നിയമിതനാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.