പ്രത്യാശയുടെ സുവിശേഷം പ്രഘോഷിക്കുക: പാപ്പാ

യുദ്ധങ്ങളും സംഘട്ടനങ്ങളും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പോരാട്ടങ്ങളും സമ്പന്നരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്പദ്‌വ്യവസ്ഥയും ഇരുട്ടിലാഴ്ത്തുന്ന ഒരു കാലഘട്ടത്തിൽ പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. മിഷനറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

പ്രത്യാശയുടെ വെളിച്ചം ജ്വലിപ്പിക്കാൻ സുവിശേഷത്തിനു മാത്രമേ കഴിയൂ. യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരോടൊപ്പം പോകാൻ എപ്പോഴും തയ്യാറായിരിക്കുക എന്നതാണ് സന്യാസ സമൂഹാംഗങ്ങൾ എന്ന നിലയിൽ നമ്മുടെ കടമ. ‘പ്രത്യാശയുടെ മിഷനറി’ എന്ന നിലയിൽ, ദരിദ്രരുടെ ഇടയിൽ പുണ്യം എങ്ങനെ തിരിച്ചറിയാമെന്ന് പഠിക്കുക, ഭാഗ്യമില്ലാത്തവരാൽ സുവിശേഷവൽക്കരിക്കപ്പെടാൻ ധൈര്യപ്പെടുക, അങ്ങനെ അവർ സഭക്കും ലോകത്തിനും വേണ്ടി പ്രത്യാശയുടെ വഴി നിങ്ങളെ പഠിപ്പിക്കും – പാപ്പാ കൂട്ടിച്ചേർത്തു.

“ഇന്ന് കൂട്ടായ്മയിൽ ജീവിക്കുക എന്നത് ലോകത്തിന്റെയും സഭയുടേയും സമർപ്പിത ജീവിതത്തിന്റെയും ഭാവിക്ക് ആശ്രയിക്കാവുന്ന അടിത്തറയാണ്. ഈ ഭാവി ആദ്യം നമ്മൾ തമ്മിലുള്ള കൂട്ടായ്മയിൽ വേരൂന്നിയതായിരിക്കണം, അത് ആരേയും ഒഴിവാക്കാതെ എല്ലാവരുമൊത്ത് വളർത്തിയെടുക്കണം. എല്ലാവരുമായുള്ള ഐക്യദാർഢ്യം, സാമീപ്യം, സിനഡാലിറ്റി, സാഹോദര്യം എന്നിവയുടെ പ്രകടനങ്ങളിലൂടെ കൂട്ടായ്മയുടെ പ്രചാരകരാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” – പാപ്പാ പറത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.