അൽഷിമേഴ്‌സ് രോഗമുള്ളവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, അവരെ സഹായിക്കാം: ലോക അൽഷിമേഴ്‌സ് ദിനത്തിൽ പാപ്പാ

അൽഷിമേഴ്‌സ് രോഗബാധിതർക്കായി പ്രാർത്ഥിക്കാനും അവരെ പരിചരിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാനും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. സെപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഈ രോഗാവസ്ഥ കാരണം കാരണം പലപ്പോഴും രോഗികൾ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെടും. അൽഷിമേഴ്‌സ് ബാധിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും അവരെ സ്‌നേഹപൂർവ്വം പരിപാലിക്കുന്നവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, അവർക്ക് കൂടുതൽ പിന്തുണയും സഹായവും ലഭിക്കട്ടെ.” – പാപ്പാ കൂട്ടിച്ചേർത്തു. ഹീമോഡയാലിസിസ്, ഡയാലിസിസ്, അവയവം മാറ്റിവയ്ക്കൽ എന്നിവയുള്ളവരെ സഹായിക്കുന്ന അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സദസ്സിൽ സന്നിഹിതരായിരുന്നവരെ പാപ്പാ അഭിവാദ്യം ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകൾ മറവിരോഗവുമായി ജീവിക്കുന്നു. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം പുതിയ കേസുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.