മനുഷ്യർക്ക് സന്തോഷം വിതയ്ക്കുന്നവരാകാം: പാപ്പാ

അനുദിന ജീവിതത്തിൽ വിവിധ ഉത്കണ്ഠകൾ അനുഭവിക്കുന്ന വ്യക്തികളെ അതിൽ നിന്നും വ്യതിചലിപ്പിക്കുവാനും അവരുടെ സന്തോഷത്തിന്റെ കാരണമായി തീരാനും പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. കലാപ്രകടന സഞ്ചാരികളുടെ ദേശീയ സംഘടനയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സുവിശേഷത്തിന്റെ സന്തോഷം യേശുവിനെ കണ്ടുമുട്ടുന്നവരുടെ ഹൃദയത്തെയും മുഴുവൻ ജീവിതത്തെയും നിറയ്ക്കുന്നുവെന്നും സുവിശേഷ പ്രഘോഷണത്തിൽ സഹകരിക്കാൻ നിങ്ങൾ സഹായിക്കുന്നു. കലാപ്രകടനങ്ങളുമായി, കടന്നുപോകുന്ന ഗ്രാമങ്ങളിലും, പട്ടണങ്ങളിലുമുള്ള എല്ലാവരിലും ദൈവരാജ്യത്തിന്റെ സന്തോഷകരമായ പ്രഖ്യാപനം എത്തിക്കുന്ന, നിങ്ങളുടെ പ്രവർത്തനങ്ങളിൽ സഭ സംഘടനയുടെ പ്രവർത്തകരെ അനുഗമിക്കുന്നു”- പാപ്പാ പറഞ്ഞു.

അനുദിന ജീവിതത്തെ വലയം ചെയ്യുന്ന ചെറിയ ഉത്കണ്ഠതകളിൽ നിന്ന് കുട്ടികളെയും, മുതിർന്നവരെയും വ്യതിചലിപ്പിക്കാൻ കലാപ്രകടന സഞ്ചാരങ്ങൾ സർഗ്ഗാത്മകതയും ഭാവനയും പ്രചരിപ്പിക്കാൻ സഹായിക്കും. പലപ്പോഴും ഇരുട്ടും സംഘർഷവും നിറഞ്ഞ ഒരു ലോകത്ത്, ഒരു വിനോദ കേന്ദ്രത്തിൽ കാണപ്പെടുന്ന ലളിത്യം നിർമ്മലവുമായ സന്തോഷം സന്തുഷ്ടമാക്കാനുള്ള ഒരു മാർഗ്ഗമാണ്. ഒരുമിച്ചുകൂടാനും, മറ്റുള്ളവരുമായുള്ള സഹവാസം ആസ്വദിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രകടന സഞ്ചാരികൾക്ക് “ലാളിത്യത്തിൽ സഹോദരങ്ങൾ” എന്ന നിലയിൽ കൂടികാഴ്ചയുടെ നിമിഷങ്ങൾ കൊണ്ടുവരാനും കഴിയും. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.