ലോക ദൈവവിളി പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് സമർപ്പിതർക്ക് സന്ദേശം നൽകി മാർപാപ്പ

59-ാമത് ലോക ദൈവവിളി പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് സമർപ്പിതർക്ക് സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. മേയ് എട്ടിന് ആഘോഷിക്കാനൊരുങ്ങുന്ന പ്രസ്തുത ദിനത്തിന്റെ പ്രമേയം ‘വിശ്വാസ സമൂഹത്തെ വളർത്തുക’ എന്നതാണ്.

“സിനഡലിറ്റി സഭയുടെ അടിസ്ഥാനപരമായ വിളിയാണ്. മാമ്മോദീസ സ്വീകരിച്ച് പരിശുദ്ധ കത്തോലിക്കാ സഭയിൽ അംഗമായ ഏതൊരു വ്യക്തിക്കും ലോകത്തെ സുവിശേഷവൽക്കരിക്കുക എന്ന ദൗത്യമുണ്ട്. വൈദികർ, അത്മായർ എന്ന വേർതിരിവില്ലാതെ എല്ലാവരെയും ദൈവജനമായി കാണണം. ഓരോ ദൈവവിളിയും ലോകത്തെ ക്രിസ്തുവിന്റെ കണ്ണിൽ കൂടി കാണാനും സ്നേഹിക്കാനുമുള്ള ക്ഷണമാണ്” – പാപ്പാ പറഞ്ഞു. ഭിന്നിച്ചുകഴിയുന്ന മനുഷ്യരാശിയെ ഒന്നിപ്പിക്കാനും ദൈവവുമായി അനുരഞ്ജനം നടത്താനുമുള്ള ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കാളികളാകാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.