പ്രാർത്ഥനയും ആത്മജ്ഞാനവും നമ്മെ സ്വാതന്ത്ര്യത്തിൽ വളരാൻ പ്രാപ്തരാക്കുന്നു: പാപ്പാ

പ്രാർത്ഥനയും ആത്മജ്ഞാനവും നമ്മെ സ്വാതന്ത്ര്യത്തിൽ വളരാൻ പ്രാപ്തരാക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ജനറൽ ഓഡിയൻസിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

“നല്ല വിവേചനബുദ്ധിക്ക് ആത്മജ്ഞാനം ആവശ്യമാണ്. കാരണം അതിൽ ഓർമ്മ, ബുദ്ധി, ഇച്ഛ, സ്നേഹം മുതലായ നമ്മുടെ മാനുഷിക കഴിവുകൾ ഉൾപ്പെടുന്നു. പലപ്പോഴും നമുക്ക് എങ്ങനെ വിവേചിക്കണമെന്ന് അറിയില്ല. കാരണം നമുക്ക് വേണ്ടത്ര സ്വയം അവബോധം ഇല്ല. അടിസ്ഥാനപരമായ ആത്മീയസംശയങ്ങളും തൊഴിൽ പ്രതിസന്ധികളും മതപരമായ ജീവിതവും നമ്മുടെ മാനുഷികവും വൈജ്ഞാനികവും സ്വാധീനപരവുമായ മാനങ്ങൾ തമ്മിലുള്ള അപര്യാപ്തമായ സംഭാഷണമല്ല” – പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.

യഥാർത്ഥ വിവേചനത്തിനും പ്രാർത്ഥനയിലെ യഥാർത്ഥ വളർച്ചക്കും ഏറ്റവും വലിയ തടസം ദൈവത്തിന്റെ അദൃശ്യമായ സ്വഭാവമല്ല, മറിച്ച് നമുക്ക് നമ്മെക്കുറിച്ച് തന്നെ വേണ്ടത്ര അറിയില്ല എന്നതാണ്. മാത്രമല്ല യഥാർത്ഥത്തിലുള്ള നമ്മെക്കുറിച്ച് സ്വയം അറിയാൻ നാം ആഗ്രഹിക്കുന്നുമില്ല” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.