നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ശരിയായ മാനം കണ്ടെത്താൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓർമ്മിപ്പിച്ചത്.

“മനുഷ്യരായ നമ്മൾ ചിലപ്പോൾ സകലത്തിന്റെയും യജമാനന്മാരാണെന്നു കരുതുന്നു. അതല്ലെങ്കിൽ അതിനു വിപരീതമായി, നമ്മുടെ സകല ആത്മാഭിമാനവും നഷ്ടപ്പെടുന്നു. നമ്മുടെ പിതാവായ ദൈവവുമായും സർവ്വസൃഷ്ടികളുമായുമുള്ള ബന്ധത്തിൽ ശരിയായ മാനം കണ്ടെത്താൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു” – പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.