ദൈവത്തിൽ നിന്ന് അകന്നുപോകുന്നവൻ ഒരിക്കലും സന്തോഷവാനല്ല: മാർപാപ്പ

സെപ്റ്റംബർ 28-ന് പൊതുസദസ്സിൽ, പ്രാർത്ഥനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. എന്തൊക്കെ സാധ്യതകൾ ഉണ്ടെങ്കിലും കർത്താവിൽ നിന്ന് അകന്നുനിൽക്കുന്നവർ ഒരിക്കലും സന്തോഷവാനല്ലെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി.

“ആത്മീയ ഉണർവിന് പ്രാർത്ഥന ഒഴിച്ചുകൂടാനാകാത്ത സഹായമാണ്. ഒരു സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ ദൈവത്തെ ലാളിത്യത്തോടും പരിചയത്തോടും കൂടി അഭിസംബോധന ചെയ്യാൻ സാധിക്കണം. വിശുദ്ധരുടെ ജീവിതത്തിന്റെ രഹസ്യം, ദൈവവുമായുള്ള ബന്ധവും ആത്മവിശ്വാസവുമാണ്. അത് അവരിൽ വളരുകയും ദൈവത്തെ പ്രസാദിപ്പിക്കുന്നതും തിരിച്ചറിയുന്നതും കൂടുതൽ എളുപ്പമാക്കുകയും ചെയ്തു” – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.