ജീവിതത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കുന്ന ദൈവസ്നേഹത്തിന്റെ അഗ്നിയാണ് സുവിശേഷം: പാപ്പാ

വിശ്വാസത്തിന്റെ ജ്വാല തെളിക്കുകയും സ്വാർത്ഥതയെ ചാമ്പലാക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെ അഗ്നിയാണ് സുവിശേഷമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്‌ച സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിൽ ആഞ്ചലൂസ് പ്രാർഥനയ്‌ക്ക്‌ മുമ്പു “ഞാൻ ഭൂമിയിലേയ്ക്ക് വന്നിരിക്കുന്നത് തീ ഇടാനാണ്” എന്ന ബൈബിൾ വചനം വ്യാഖ്യാനിക്കവേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സുവിശേഷം ഒരു തീ പോലെയാണ്, കാരണം അത് ചരിത്രത്തിലേക്ക് പൊട്ടിത്തെറിച്ചാൽ പഴയതിനെ ഇല്ലാതാക്കുന്ന സന്ദേശമാണ് അത്. സുവിശേഷം സ്വന്തമെന്നു കരുതുന്നവയെ ഉപേക്ഷിക്കുവാനും സ്വാർത്ഥതയെ ഇല്ലാതാക്കുവാനും പാപത്തിന്റെ അടിമത്വത്തെയും മരണത്തെയും അതിജീവിക്കുവാനും അങ്ങനെ ഉത്ഥിതനായ ക്രിസ്തുവിലേക്ക് അണയുവാനും നമ്മെ വെല്ലുവിളിക്കുന്നു. പാപ്പാ വ്യക്തമാക്കി.

സുവിശേഷം തീ പോലെയാണ്. അത് ദൈവസ്നേഹത്താൽ നമ്മെ ചൂടാക്കുമ്പോൾ, അത് നമ്മുടെ അഹംഭാവങ്ങളെ ദഹിപ്പിക്കാൻ ഉള്ള ആഗ്രഹം നമ്മിൽ ഉണ്ടാക്കുന്നു. സുവിശേഷം നമ്മുടെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ പ്രകാശിപ്പിക്കുകയും നമ്മെ അടിമകളാക്കുന്ന വ്യാജ വിഗ്രഹങ്ങളെ കത്തിക്കുകയും ചെയ്യുന്നു. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.