വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കുക: പാപ്പാ

ദൈവസ്നേഹത്തിൻറെ ശക്തിയാൽ രൂപാന്തരപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കണമെന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാസഭ യേശുവിൻറെ രൂപാന്തരീകരണത്തിരുനാൾ ആചരിച്ച ശനിയാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ കാര്യം ഓർമിപ്പിച്ചത്.

“യേശു ശിഷ്യരായിരിക്കുകയും വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കുകയും ചെയ്യുക എന്നത്, സർവ്വോപരി ദൈവത്തിൻറെ സ്നേഹത്തിൻറെ ശക്തിയാൽ രൂപാന്തരപ്പെടാൻ നമ്മെത്തന്നെ അനുവദിക്കുകയാണ്”. “വിശുദ്ധി” (#holiness)എന്ന ഹാഷ്ടാഗോടുകുടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ പാപ്പാ കുറിച്ചു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ, സാധാരണ, അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.