എല്ലാവരിലും ധനികൻ ദൈവമാണ്: പാപ്പാ

ഈ ലോകത്തിലുള്ള എല്ലാവരെയുംകാൾ ധനികനായവൻ ദൈവമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിലാണ്, സമ്പത്തിന്റെ ആത്മീയവശത്തെയും യഥാർത്ഥ സമ്പന്നതയെയും കുറിച്ചതും പാപ്പാ സംസാരിച്ചത്.

ദൈവത്തോടൊപ്പം സമ്പന്നനാകുക എന്നത് മനോഹരമായ ഒരു കാര്യമാണ്. കാരണം ദൈവമാണ് എല്ലാവരിലും ധനികൻ. സമ്പത്ത് നേടാൻ എല്ലാർക്കും കഴിയും. എന്നാൽ അതുമാത്രം എന്ന ചിന്ത അപകടകരമാണ്. ദൈവം കാരുണ്യത്താലും അനുകമ്പയാലും അതിസമ്പന്നനാണ്. അവന്റെ സമ്പത്ത് ആരെയും ദാരിദ്ര്യത്തിലേക്ക് നയിക്കുന്നില്ല. വഴക്കുകളും ഭിന്നതകളും സൃഷ്ടിക്കുന്നില്ല. കൊടുക്കാനും വിതരണം ചെയ്യാനും പങ്കുവയ്ക്കാനും അറിയാവുന്ന സമ്പന്നനാണ് ദൈവം. സഹോദരീ സഹോദരന്മാരേ, സുഖമായി ജീവിക്കാൻ ഭൗതികസമ്പത്ത് സമ്പാദിച്ചാൽ മാത്രം പോരാ. ദൈവവുമായും മറ്റുള്ളവരുമായും ഏതെങ്കിലും കാര്യങ്ങളിൽ കുറവുള്ളവരുമായി പോലുമുള്ള നല്ല ബന്ധത്തിൽ നിന്നും യഥാർത്ഥ സമ്പന്നത കണ്ടെത്താൻ കഴിയും – പാപ്പാ ചൂണ്ടിക്കാട്ടി.

“എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ എങ്ങനെ സമ്പന്നനാകാൻ ആഗ്രഹിക്കുന്നു? ദൈവത്തിനനുസരിച്ചാണോ അതോ എന്റെ അത്യാഗ്രഹത്തിനനുസരിച്ചാണോ ഞാൻ സമ്പന്നനാകാൻ ആഗ്രഹിക്കുന്നത്? അനന്തരാവകാശത്തിന്റെ വിഷയത്തിലേക്ക് മടങ്ങുമ്പോൾ, എന്ത് പാരമ്പര്യമാണ് ഞാൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്? എന്ന് നമുക്കു സ്വയം ചോദിക്കാം – പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.