പ്രാർത്ഥന വിവേചന ബുദ്ധിയുടെ അനിവാര്യ ഘടകം: ഫ്രാൻസിസ് പാപ്പാ

ആത്മീയ വിവേചനത്തിന് പ്രാർത്ഥന ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന് വിശ്വാസികളെ ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതു പ്രഭാഷണ പരിപാടിയിൽ ആണ് പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

പ്രാർത്ഥന ദൈവവുമായുള്ള സഹവാസവും അവിടത്തോടുള്ള വിശ്വാസവും ആണ്. തത്തമ്മയെപ്പോലെ വാക്കുകൾ ആവർത്തിക്കലല്ല പ്രാർത്ഥന. യഥാർത്ഥ പ്രാർത്ഥന സ്വാഭാവികമായി ഉണ്ടാകുന്നതും കർത്താവിനോടുള്ള സ്നേഹവും ആണ്. അവിടത്തെ ഹിതം നമ്മുടെ നന്മയല്ല എന്ന ഭയത്തെയോ സംശയത്തെയോ ഈ സഹവാസം മറികടക്കുന്നു. ഭയവും സംശയവുമാകുന്ന ഈ പ്രലോഭനം ചിലപ്പോഴൊക്കെ നമ്മുടെ ചിന്തകളിലൂടെ കടന്നുപോകുകയും നമ്മുടെ ഹൃദയത്തെ അസ്വസ്ഥതയിലേക്കും അനിശ്ചതത്വത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഈ പ്രലോഭനത്തെ അതിജീവിക്കുവാൻ പ്രാർത്ഥന സഹായിക്കുന്നു. പാപ്പാ വ്യക്തമാക്കി.

വിവേകം പൂർണ്ണമായ ഉറപ്പ് ആവശ്യപ്പെടുന്നില്ല, കാരണം അത് ജീവിതത്തെ സംബന്ധിച്ചതാണ്, ജീവിതം എല്ലായ്പ്പോഴും യുക്തിസഹമല്ല, ഒരു വിഭാഗം ചിന്തയിൽ ഒതുക്കാനാകാത്ത നിരവധി മാനങ്ങൾ അതിനുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു, എന്നിരുന്നാലും, അങ്ങനെ സംഭവിക്കുമ്പോൾ പോലും, നമ്മൾ എല്ലായ്പ്പോഴും അതിനനുസരിച്ചായിരിക്കില്ല പ്രവർത്തിക്കുക. വിവേചിച്ചറിയുക എളുപ്പമല്ല, കാരണം ബാഹ്യരൂപഭാവങ്ങൾ വഞ്ചനാപരമാണ്, എന്നാൽ ദൈവവുമായുള്ള സഹവാസത്തിന് സംശയങ്ങളെയും ഭയങ്ങളെയും മൃദുവായി അലിയിച്ചുകളയാൻ കഴിയും. പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.