ഹംഗേറിയൻ പ്രധാനമന്ത്രിയെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ

ഹംഗേറിയൻ പ്രധാനമന്ത്രിയായ വിക്ടർ ഓർബനെ ഏപ്രിൽ 21 -ന് വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഹോളി സീ പ്രസ് ഓഫീസാണ് ഈ വാർത്ത പുറത്തുവിട്ടത്.

ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഉക്രൈൻ. ഉക്രൈനിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും ഉക്രേനിയൻ അഭയാർത്ഥികളെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്. 80,000
ഉക്രേനിയൻ അഭയാർത്ഥികളെയാണ് ഹംഗറി ഇതിനോടകം സ്വീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പോളണ്ട് പ്രസിഡൻറ് ആന്ദ്രെജ് ടുഡയുമായും ഇതേ വിഷയങ്ങളെക്കുറിച്ച് വത്തിക്കാനിൽ മാർപാപ്പ ചർച്ച നടത്തിയിരുന്നു.

ഇത് നാലാം തവണയാണ് ഹംഗേറിയൻ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ, അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായി മാർപാപ്പ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് സന്ദർശിച്ചിരുന്നു. അന്നത്തെ ഹംഗേറിയൻ പ്രസിഡന്റായ ജാനോസ് അഡറിന്റെ സാന്നിധ്യത്തിൽ വിമാനത്താവളത്തിൽ വച്ച് ഇരുവരും നാൽപതു മിനിറ്റോളം സംസാരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.