ബൾഗേറിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ

ബൾഗേറിയൻ പ്രധാനമന്ത്രിയായ കിറിൽ പെറ്റ് കോവുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. മെയ് 23- ന് വത്തിക്കാനിൽ നടന്ന സ്വകാര്യ സദസ്സിൽ വച്ചാണ് ഇരുവരും സംസാരിച്ചത്.

ഇരു നേതാക്കളും തമ്മിൽ പതിനഞ്ച് മിനിറ്റോളം സംസാരിച്ചതിനുശേഷം സമ്മാനങ്ങളും കൈമാറി. ഈശോയുടെ ജനന ദൃശ്യം ചിത്രീകരിക്കുന്ന ഒരു കമ്പിളി വസ്ത്രവും പരമ്പരാഗത ചിപ്രോവ്ത്സി പരവതാനിയുമാണ് മാർപാപ്പായ്ക്ക് സമ്മാനമായി ലഭിച്ചതെന്ന് ഹോളി സീ പ്രസ്സ് ഓഫീസ് വ്യക്തമാക്കി. ഈ വർഷത്തെ ലോക സമാധാന ദിനത്തിനായുള്ള മാർപാപ്പായുടെ സന്ദേശത്തിന്റെ പകർപ്പും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ലേഖനവും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഫ്രാൻസിസ് മാർപാപ്പ കിറിൽ പെറ്റ് കോവയ്ക്കും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.