എല്ലാവർക്കും സമീപസ്ഥനായ യേശുവിനെപ്പോലെ ആകാം: ഫ്രാൻസിസ് പാപ്പാ

സകലർക്കും സമീപസ്ഥനായിത്തീർന്ന യേശുവിനെപ്പോലെ വർത്തിക്കണമെന്ന് മാർപാപ്പാ. സ്വവർഗ്ഗാനുരാഗികൾ, ട്രാൻസ്‌ജെൻഡേർസ് തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവരുടെ അജപാലനസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന എഴുത്തുകാരനായ ഈശോസഭാ വൈദികൻ ജെയിംസ് മാർട്ടിന്റെ ഒരു കത്തിനു  നല്കിയ മറുപടിയിലാണ് ഫ്രാൻസിസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

അകലങ്ങൾ കുറയ്ക്കുകയും നമ്മുടെ വ്യത്യാസങ്ങളാൽ നമ്മെ സമ്പന്നരാക്കുകയും ചെയ്യുന്ന സമാഗമസംസ്കൃതിക്കായി പരിശ്രമിക്കാം. നമ്മിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരും നമ്മെ പരസ്പരം അകറ്റുകയോ, പരസ്പരം ചെറുക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നതെന്നു തോന്നാവുന്ന വ്യത്യാസങ്ങളുള്ളവരുമായി മുഖാമുഖം നോക്കാനുള്ള കഴിവ് പകരം വയ്ക്കാനാവത്ത കാര്യങ്ങളിൽപെട്ടതാണ്. വ്യത്യസ്തതകൾ, ഭിന്ന ചിന്താരീതികൾ തുടങ്ങിയ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന പക്ഷം നമുക്ക് മനസിലാക്കാൻ സാധിക്കുക, നമ്മെ പരസ്പരം അകറ്റുന്നവയെക്കാൾ കൂടുതലുള്ളത് നമ്മെ ഐക്യപ്പെടുത്തുന്നവയാണ് എന്നായിരിക്കും – പാപ്പാ വ്യക്തമാക്കി.

അമേരിക്കക്കാരനായ ഫാ. ജെയിംസ് മാർട്ടിൻ വത്തിക്കാന്റെ മാധ്യമവിഭാഗത്തിന്റെ ഉപദേഷ്ടാവ് കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.