‘സഭയിൽ എല്ലാവർക്കും ഇടമുണ്ട്’: ലെയോ പതിനാലാമൻ പാപ്പ

കത്തോലിക്കാ സഭയിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്നും ആരും സഭയ്ക്ക് പുറത്തല്ലെന്നും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ആരെയും മാറ്റിനിർത്തുന്ന സമീപനം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും പാപ്പ കൂട്ടിച്ചേർത്തു. മാർച്ച് 11 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“സഭയിൽ എല്ലാവർക്കും ഇടമുണ്ട്, ഉണ്ടായിരിക്കണം. ഓരോ ക്രൈസ്തവനും താൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ പരിതസ്ഥിതികളിലും സുവിശേഷം പ്രഖ്യാപിക്കാനും സാക്ഷ്യം വഹിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. സഭ ഒരു ‘കസ്റ്റംസ് ഓഫീസ്’ അല്ല; പാപികളും പുണ്യവാളന്മാരും രോഗികളും ആരോഗ്യമുള്ളവരും ഉൾപ്പെടെ സകലർക്കും അവിടെ ഇടമുണ്ട്” – പാപ്പ വ്യക്തമാക്കി.

മനുഷ്യർക്കിടയിൽ വേർതിരിവുകൾ കൽപിക്കാതെ, കരുണയുടെയും സ്നേഹത്തിന്റെയും കേന്ദ്രമായി സഭ മാറണമെന്ന ആഹ്വാനത്തോടെയാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.