
ലെയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ആദ്യ സന്ദേശം സോഷ്യൽ നെറ്റ്‌വർക്ക് എക്‌സിൽ മെയ് 14 ബുധനാഴ്ച പ്രസിദ്ധീകരിച്ചു. “നിങ്ങൾക്കെല്ലാവർക്കും സമാധാനം! നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉച്ചരിച്ച ആദ്യ ആശംസയാണിത്.” പ്രത്യാശയുടെയും അനുരഞ്ജനത്തിന്റെയും സാർവത്രിക സന്ദേശം നൽകിക്കൊണ്ട് പാപ്പ ആശംസിച്ചു.
“സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലേക്കും, എല്ലാ ആളുകളിലേക്കും, അവർ എവിടെയായിരുന്നാലും, എല്ലാ ജനതകളിലേക്കും, മുഴുവൻ ഭൂമിയിലേക്കും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു,” എന്ന് മാർപാപ്പ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ കുറിച്ചു.
ലെയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇന്ന് രാത്രി റെക്കോർഡ് സമയത്തിനുള്ളിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് കവിഞ്ഞു. പ്ലാറ്റ്‌ഫോമിൽ സജീവമായതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിന് 6 മണിക്കൂറും 29 മിനിറ്റിനും ഉള്ളിലാണ് ഇത്.