ലോക സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാ കുടുംബങ്ങളെയും ക്ഷണിച്ച് മാർപാപ്പ

ലോക സമാധാനത്തിന് വേണ്ടി ഇന്ന് നടക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാ കുടുംബങ്ങളോടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലെ സമാധാന രാഞ്ജിയുടെ രൂപത്തിന് മുന്നിലാണ് മാർപാപ്പയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടക്കുന്നത്.

സെന്റ് മേരി മേജർ ബസിലിക്കയിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് (ഇന്ത്യൻ സമയം രാത്രി 9:30) ലോക സമാധാനത്തിനുവേണ്ടിയുള്ള ജപമാല പ്രാർത്ഥന ചൊല്ലുന്നത്. ലോകമെമ്പാടുമുള്ള അനേകം ദേവാലയങ്ങളും ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നതാണ്. സംഘർഷത്താൽ വലയുന്ന ലോകം ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സമാധാനമാണ്. ലോകം കാത്തിരിക്കുന്ന സമ്മാനമായ സമാധാനം, സമാധാന രാജ്ഞിയുടെ മദ്ധ്യസ്ഥതയാൽ ദൈവത്തിൽ നിന്ന് സ്വന്തമാക്കാനാണ് ഈ പ്രാർത്ഥന. അതിനാൽ ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പാപ്പാ ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.