ഉത്ഥിതനായ കർത്താവ് തിന്മയുടെ ശക്തി അപഹരിച്ചു: ഈസ്റ്റർ ബലി മദ്ധ്യേ മാർപാപ്പ

യേശു നമ്മുടെ പാപത്തിന്റെ ശവകുടീരത്തിൽ പ്രവേശിച്ച് നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് ഈസ്റ്റർ ബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 16 -ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ പ്രസംഗത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“നമുക്ക് ക്രിസ്തുവിനോടൊപ്പം ഈസ്റ്റർ ആഘോഷിക്കാം! അവൻ ജീവിച്ചിരിക്കുന്നു. ഇന്നും അവൻ നമ്മുടെ ഇടയിൽ നടക്കുന്നു, നമ്മെ മാനസാന്തരപ്പെടുത്തുന്നു. നമ്മെ സ്വതന്ത്രരാക്കുന്നു. ദൈവത്തിനു നന്ദി, തിന്മയുടെ ശക്തി അപഹരിക്കപ്പെട്ടിരിക്കുന്നു. വീണ്ടും തുടങ്ങുന്നതിൽ നിന്ന് പരാജയത്തിന് നമ്മെ തടയാനാവില്ല. മരണം പുതിയ ജീവിതത്തിന്റെ ആവേശത്തിലേക്കുള്ള ഒരു വഴിയായി മാറിയിരിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവായ യേശുവിനോടൊപ്പം ഒരു രാത്രിയും എന്നേക്കും നിലനിൽക്കില്ല. ഇരുണ്ട രാത്രിയിലും പ്രഭാതനക്ഷത്രം പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു” – പാപ്പ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാനയിൽ അദ്ധ്യക്ഷത വഹിക്കുകയോ, പ്രദക്ഷിണത്തിൽ പങ്കെടുക്കുകയോ ചെയ്തില്ല. കസേരയിൽ ഇരുന്നുകൊണ്ടാണ് ആ ചടങ്ങുകളിൽ പാപ്പാ പങ്കെടുത്തത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.