ദൈവശാസ്ത്രത്തിന്റെ മൂന്ന് വശങ്ങളെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ

ഇന്നത്തെ സഭയ്ക്ക് ആവശ്യമായ ദൈവശാസ്ത്രത്തിന്റെ വശങ്ങളെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 17- ന് മിലാൻ അതിരൂപതയിലെ വൈദിക പരിശീലകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ആധുനിക ലോകത്തിന് വിശ്വാസത്തെക്കുറിച്ച് വ്യാഖാനിച്ചു നൽകേണ്ടത് ആവശ്യമാണ്. ഏത് പ്രായത്തിലുള്ളവർക്കും മനസിലാകുന്ന രീതിയിൽ വൈദികർ അത് പഠിപ്പിക്കണം. രണ്ടാമതായി ഓരോ ദൈവവിളിയും ജനിക്കുന്നതും വളരുന്നതും പൂർണത പ്രാപിക്കുന്നതും സഭയിലാണ്. അതുകൊണ്ട് സഭയുടെ നവീകരണത്തിനും ഭാവിക്കും വൈദികാർത്ഥികർക്ക് മികച്ച പരിശീലനം നൽകേണ്ടത് ആവശ്യമാണ്. മൂന്നാമതായി, സുവിശേഷവൽക്കരണമാണ് വൈദിക പരിശീലകർക്ക് സഭയ്ക്ക് നൽകാവുന്ന സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്”- പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.