എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലണ്ടിലെ 70 വർഷത്തെ ഭരണത്തിന് ആശംസകൾ നേർന്ന് മാർപാപ്പ

തന്റെ ഇരുപത്തിയഞ്ചാം വയസു മുതൽ ഇംഗ്ലണ്ടിനെ 70 വർഷം ഭരിച്ച എലിസബത്ത് രാജ്ഞിക്ക് ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ രണ്ടിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“രാജ്ഞിയുടെ ജന്മദിനവും അതുപോലെ ഭരണത്തിന്റെ പ്ലാറ്റിനം വാർഷികവും ആഘോഷിക്കുന്ന ഈ അവസരത്തിൽ ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. സർവ്വശക്തനായ ദൈവം രാജ്ഞിക്കും രാജകുടുംബത്തിലെ അംഗങ്ങൾക്കും രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ നൽകട്ടെ” – പാപ്പാ കുറിച്ചു.

എലിസബത്ത് രാജ്ഞി II, തന്റെ പിതാവ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് രാജഭരണം ഏറ്റെടുത്തത്. 70 വർഷം രാജ്യത്തെ ഭരിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത് രാജ്ഞി II.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.