മാതൃദിനത്തിൽ ആശംസകൾ നേർന്ന് മാർപാപ്പ: സ്വർഗത്തിലായിരിക്കുന്ന അമ്മമാരെയും മറന്നില്ല

“എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ!” മെയ് 11-ന്, പത്രോസിന്റെ പിൻഗാമിയായശേഷം നടത്തിയ ആദ്യത്തെ ‘സ്വർല്ലോക രാജ്ഞി’ പ്രാർഥനയുടെ സമാപനത്തിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന്  ലെയോ പതിനാലാമൻ മാർപാപ്പ ആശംസിച്ചു. അതോടൊപ്പം സ്വർഗത്തിൽ ആയിരിക്കുന്ന അമ്മമാരെയും അദ്ദേഹം ഓർമ്മിച്ചു.

“ഇന്ന് ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കപ്പെടുന്നു. എല്ലാ അമ്മമാർക്കും, സ്വർഗത്തിലുള്ളവർക്കും വേണ്ടി പ്രാർഥിക്കുന്നു. എല്ലാ അമ്മമാർക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു,” സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വാസികൾ പാപ്പയുടെ വാക്കുകൾ സ്വീകരിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയുടെ ആത്മീയ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ അമ്മ മിൽഡ്രഡ് മാർട്ടിനെസ് 1990-ൽ മകന് 35 വയസ്സുള്ളപ്പോൾ മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് വളർന്നതെങ്കിലും, അദ്ദേഹത്തിന്റെ തൊട്ടടുത്ത ബന്ധുക്കൾ സ്‌പെയിനിൽ ആണ്.

“പോപ്പ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിച്ച ജനക്കൂട്ടത്തെ മാർപാപ്പ അഭിവാദനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.