ലോക വയോജന ദിനത്തിൽ മുതിർന്നവരെ സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ച് വത്തിക്കാൻ

ലോക വയോജന ദിനമായ ജൂലൈ 24-ന് മുതിർന്നവരെ സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനം വാഗ്ദാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. മെയ് 30-ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇപ്രകാരം പറയുന്നത്.

“ജൂലൈ 24-ന് നേരിട്ടോ, അല്ലാതെയോ വയോധികരെയും പ്രയാസങ്ങൾ അനുഭവിക്കുന്നവരെയും സന്ദർശിക്കുന്ന എല്ലാ വിശ്വാസികൾക്കും ദണ്ഡവിമോചനം പ്രാപിക്കാം. അന്നേ ദിവസം ഫ്രാൻസിസ് മാർപാപ്പ നയിക്കുന്ന ആഘോഷങ്ങളിലോ, ലോകമെമ്പാടും നടക്കുന്ന മറ്റ് ആഘോഷങ്ങളിലോ പങ്കെടുക്കുന്ന കത്തോലിക്കർക്കും ദണ്ഡവിമോചനം നേടാവുന്നതാണ്” – വത്തിക്കാൻ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

ലോക വയോജന ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം എന്നു പറയുന്നത് ‘വാർദ്ധ്യകത്തിലും അവർ ഫലങ്ങൾ പുറപ്പെടുവിക്കും’ എന്നാണ്. പ്രായമായവർ അവരുടെ ബലഹീനതയിൽ നിരാശരാകരുത്. സംഘർഷത്താൽ തകർന്ന ലോകത്തിൽ, മറ്റുള്ളവരെ പരിപാലിക്കുക എന്ന പുതിയ ദൗത്യം അവർ ഏറ്റെടുക്കണമെന്ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് മെയ് 10-ന് പാപ്പാ നൽകിയ സന്ദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.