വാർദ്ധക്യത്തിൽ നിരാശരാവാതെ പുതിയ ദൗത്യം ഏറ്റെടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

വാർദ്ധക്യത്തിൽ നിരാശരാവാതെ മറ്റുള്ളവരെ പരിപാലിക്കുക എന്ന പുതിയ ദൗത്യം ഏറ്റെടുക്കാൻ വയോധികരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ലോകവയോജന ദിനത്തോടനുബന്ധിച്ച് മേയ് 10-ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇപ്രകാരം പറയുന്നത്.

“പ്രായമായവർ തങ്ങളുടെ ബലഹീനതകളെയോർത്ത് നിരാശരാകരുത്. യുദ്ധത്താലും മറ്റും തകർന്നിരിക്കുന്ന ലോകത്തിൽ, മറ്റുള്ളവരെ പരിപാലിക്കുന്നതിനുള്ള ഒരു പുതിയ ദൗത്യം അവർ സ്വീകരിക്കട്ടെ. വാർദ്ധക്യം എല്ലാം ഉപേക്ഷിക്കാനുള്ള സമയമല്ല, മറിച്ച് ശാശ്വതമായ ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള ഒരു കാലഘട്ടമാണ്. ഒരു പുതിയ ദൗത്യം നമ്മെ കാത്തിരിക്കുന്നുവെന്ന പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കാൻ വാർദ്ധക്യം നമ്മെ പ്രേരിപ്പിക്കുന്നു” – പാപ്പാ കുറിച്ചു.

വി. അന്നയുടെയും വി. യോവാക്കിമിന്റെയും തിരുനാളായ ജൂലൈ 26-നാണ് ലോകവയോജന ദിനം. ‘വാർദ്ധക്യത്തിലും അവർ ഫലങ്ങൾ പുറപ്പെടുവിക്കും’ എന്നാണ് ഈ വർഷത്തെ ലോകവയോജന ദിനത്തിന്റെ പ്രമേയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.