പുതിയതായി ചുമതലയേറ്റ സ്വിസ് ഗാർഡുകൾക്ക് സന്ദേശം നൽകി മാർപാപ്പ

വത്തിക്കാനിൽ പുതിയതായി ചുമതലയേറ്റ 36 സ്വിസ് ഗാർഡുകൾക്ക് സന്ദേശം നൽകി ഫ്രാൻസിസ് പാപ്പാ. മേയ് ആറിന് നടന്ന സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽവച്ചാണ് പാപ്പാ സന്ദേശം നൽകിയത്.

“നിങ്ങളുടെ ആത്മീയ ജീവിതത്തിന്റെ രൂപീകരണത്തിന് എപ്പോഴും ശരിയായ പ്രാധാന്യം നൽകണം. റോമിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും നല്ല ക്രൈസ്തവരായി ജീവിക്കുന്നതിന് പരിശ്രമിക്കണം. അങ്ങനെ നമ്മൾ ഓരോരുത്തരെയും കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി നമുക്ക് തിരിച്ചറിയാൻ കഴിയും”- പാപ്പാ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾമൂലം വീൽ ചെയറിന്റെ സഹായത്തോടെയാണ് പാപ്പാ പുതിയതായി ചുമതലയേറ്റ സ്വിസ് ഗാർഡുകളെ സന്ദർശിച്ചത്. 1527- ൽ റോമിൽ 147 സ്വിസ് ഗാർഡുകൾ ക്ലമന്റ് ഏഴാമൻ പാപ്പായെ സംരക്ഷിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഓർമ്മ ദിവസമായ മേയ് ആറിനാണ് പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

പരിശുദ്ധ സിംഹാസനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഏറ്റവും പുരാതനമായ സുരക്ഷാ സംഘടനയാണ് സ്വിസ് ഗാർഡ്‌സ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.