നവദമ്പതികൾക്ക് സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

നവദമ്പതികൾക്കും യുവജനങ്ങൾക്കും പ്രായമായവർക്കും രോഗികൾക്കും സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. മെയ് 18-ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ സന്ദേശം പങ്കുവച്ചത്.

“യുവജനങ്ങൾ അവരുടെ പ്രായത്തിന് സമാനമായ ഉത്സാഹത്തോടെ, സുവിശേഷസേവനത്തിൽ തങ്ങളുടെ ഊർജ്ജം വിനിയോഗിക്കാൻ ഭയപ്പെടേണ്ടതില്ല” – പാപ്പാ പറഞ്ഞു. ദൈവത്തെയും അയൽക്കാരെയും ശാന്തതയോടും സന്തോഷത്തോടും കൂടി സ്നേഹിക്കാൻ പഠിക്കുന്ന സ്ഥലങ്ങളായി ഓരോ കുടുംബങ്ങളും രൂപീകരിക്കാൻ പാപ്പാ നവദമ്പതികളോട് ആവശ്യപ്പെട്ടു. പ്രായമായവരും രോഗികളും തങ്ങളുടെ ജ്ഞാനം കൊണ്ട് സമൂഹത്തിന് വിലപ്പെട്ട സംഭാവനകളാണ് നൽകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ബൈബിളിലെ ജോബിന്റെ കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ജീവിതത്തിലെ സഹനങ്ങളിലും വിശ്വാസത്തിലും പ്രാർത്ഥനയിലും ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.