ലോക തൊഴിലാളി ദിനത്തിൽ മാർപാപ്പയുടെ സന്ദേശം

ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വത്തിക്കാനിൽ സന്ദേശം നൽകി ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ സന്ദേശം നൽകിയത്.

“ഇന്ന് തൊഴിലാളി ദിനമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികൾ അവരുടെ ജോലികളെ മാന്യമായി കരുതട്ടെ. തൊഴിലുകളിൽ നിന്ന് മാത്രമേ ലോകത്തിൽ സമാധാനത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർത്താൻ കഴിയൂ “- പാപ്പാ പറഞ്ഞു. 1886 മേയ് ഒന്നിന് ചിക്കാഗോയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളെയും പാപ്പാ ഈ അവസരത്തിൽ സ്മരിച്ചു. ജോലിസമയം ദിവസേന എട്ടു മണിക്കൂറായി ചുരുക്കണമെന്ന ആവശ്യവുമായി ഫാക്ടറിക്കുമുന്നിൽ സമരം ചെയ്തവരാണവർ. ഇതേ തുടർന്നാണ് മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തുടങ്ങിയത്. മാത്രമല്ല, തൊഴിലാളികളുടെ മധ്യസ്ഥനായ വി. ജോസഫിന്റെ തിരുനാൾ കൂടിയാണ് മേയ് ഒന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.