മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുത്: മാർപാപ്പാ

മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുതെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തിയ ആഗോള മതസമ്മേളനത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകണം മതങ്ങൾ എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഉക്രൈനിലെ യുദ്ധഭൂമിയിൽ സമാധാനം സ്ഥാപിക്കാനുള്ള ചർച്ചകൾ തുടങ്ങണം. അനീതിയും ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും ലോകജനതയെ വലയ്ക്കുന്നു. മുന്നേറ്റത്തിന് ഐക്യം അനിവാര്യമാണെന്നും ഭിന്നിപ്പിന്റെ ചിന്തകളെ ഒഴിവാക്കി മനുഷ്യത്വത്തിന് മുൻഗണന നൽകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, അൽ അസ്ഹർ അൽ ഷെരീഫ് ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഫോർ എൽഡേഴ്സ് ചെയർമാനുമായ പ്രഫ. അഹമ്മദ് അൽ തായിബ് എന്നിവരും പ്രസംഗിച്ചു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭിന്നതകൾ പരിഹരിക്കാൻ പ്രഫ. അഹമ്മദ് അൽ തായിബ് ആഗോള മുസ്‌ലിം നേതാക്കളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.