കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട നടപടികൾ പ്രതീക്ഷിക്കുന്നു: മാർപാപ്പ

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഈജിപ്തിൽ വച്ചു നടക്കുന്ന കോപ്പ്27 (COP27) ഉച്ചകോടിയിൽ ഉപകാരപ്രദമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് പാപ്പാ. നവംബർ 14 തിങ്കളാഴ്‌ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇതിനെക്കുറിച്ച് എഴുതിയത്.

“ഈജിപ്തിൽ നടക്കുന്ന COP27 കാലാവസ്ഥാ ഉച്ചകോടിയെ അനുസ്മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാരീസ് ഉടമ്പടിയുടെ പശ്ചാത്തലത്തിൽ, അവർ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.