ഫലം കായ്ക്കാൻ വേരുകളോട് സത്യസന്ധത പുലർത്തുക: പാപ്പാ

പാരമ്പര്യങ്ങൾ മതപരമോ, സാംസ്കാരികമോ ആകട്ടെ. അവയുടെ വേരുകളിലേക്ക് നോക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു ഫ്രാൻസിസ് പാപ്പാ. പിയൂസ് പതിനൊന്നാമൻ പാപ്പാ ‘പിയോ റൊമെനോ’ കോളേജ്‌ സ്ഥാപിച്ചതിന്റെ എൺപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പൊന്തിഫിക്കൽ റൊമാനിയൻ കോളേജിലെ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

റൊമേനിയയിൽ നിന്നുള്ള വൈദിക വിദ്യാർത്ഥികളോട്, പഠനത്തിലൂടെയും ധ്യാനത്തിലൂടെയും തങ്ങളുടെ വേരുകളെ തൃപ്തികരമായ രീതിയിൽ വീണ്ടും കണ്ടെത്താനുള്ള അവസരമാണ് റോമിൽ അവർക്ക് ലഭിക്കുന്ന പരിശീലനം നൽകുന്നതെന്ന് പാപ്പാ പറഞ്ഞു. വേരുകൾ എങ്ങനെ രൂപപ്പെട്ടുവെന്ന് ചിന്തിക്കാനുള്ള വിലപ്പെട്ട അവസരം കൂടിയാണതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കൊല്ലപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്തതു മൂലം രണ്ടാം ലോകമഹായുദ്ധ സമയത്ത്, റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിൽ പ്രായോഗികമായി മെത്രാന്മാരില്ലാതിരുന്ന കാലഘട്ടത്തെ പാപ്പാ ഓർമ്മിച്ചു. അക്കാലത്ത് പല പുരോഹിതന്മാരും തങ്ങളുടെ കഷ്ടപ്പാടുകളും വിശ്വാസത്തിന്റെ സാക്ഷ്യവും ജീവൻ പോലും വിലയായി കൊടുത്ത് ദൈവത്തിനു സമർപ്പിച്ചതും പാപ്പാ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.