‘ഞാനിവിടെ ഒരു വിശ്വാസിയും ക്രിസ്ത്യാനിയും സമാധാനത്തിന്റെ തീർത്ഥാടകനുമായിട്ടാണ് എത്തിയിരിക്കുന്നത്’ – ബഹ്‌റൈനിൽ പാപ്പാ

ഞാൻ ബഹ്റൈനിൽ ഒരു വിശ്വാസിയും ക്രിസ്ത്യാനിയും സമാധാനത്തിന്റെ തീർത്ഥാടകനുമായിട്ടാണ് എത്തിയിരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ബഹ്‌റൈനിൽ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന പാപ്പാ തന്റെ ആദ്യ പ്രസംഗത്തിൽ അധികാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇപ്രകാരം പറഞ്ഞത്.

രാജ്യം നൽകിയ ഒരുക്കങ്ങൾക്കും സ്വീകരണത്തിലും മാർപാപ്പ നന്ദി പറയുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. “പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാം, ജോലി ചെയ്യാം. മനുഷ്യരുടെ സ്വാർത്ഥതയുടെയും അക്രമത്തിന്റെയും സത്യസന്ധമല്ലാത്തതുമായ തിന്മയുടെ വശങ്ങളെയും മാറ്റിവയ്ക്കാം.” – പാപ്പാ ആഹ്വാനം ചെയ്തു.

മതാന്തര സമ്മേളനത്തിനുള്ള വേദിയായി ഈ രാജ്യം തിരഞ്ഞെടുത്തതിൽ പാപ്പാ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.