ഫ്രാൻസിസ് പാപ്പാ ബിഷപ്പായിട്ട് മുപ്പതു വർഷങ്ങൾ; കർദ്ദിനാൾ പദവിയിൽ 45 വർഷങ്ങൾ പൂർത്തിയാക്കി ബെനഡിക്ട് പതിനാറാമൻ പാപ്പായും

ബ്യൂണസ് ഐറിസിലെ സഹായ മെത്രാനായി നിയമിതനാകുകയും തുടർന്ന് സഭയുടെ ഔദ്യോഗിക തലവനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പ തന്റെ മെത്രാഭിഷേകത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഫ്രാൻസിസ് പാപ്പായോടൊപ്പം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ 45 -ാം വാർഷികം ആഘോഷിക്കുകയാണ് മുൻ പാപ്പാ ബെനഡിക്റ്റ് പതിനാറാമൻ.

1992 ജൂൺ 27 -നാണ് ഫ്രാൻസിസ് പാപ്പാ ബ്യൂണസ് ഐറിസിലെ സഹായ മെത്രാനായി അഭിഷിക്തനായത്. അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആയിരുന്നു ഫ്രാൻസിസ് പാപ്പായെ ബ്യൂണസ് ഐറിസിലെ സഹായ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

ഫ്രാൻസിസ്‌ പാപ്പയോടൊപ്പം പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമനും ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ നാല്പത്തി അഞ്ചാം വാർഷികം ആഘോഷിക്കുകയാണ് അദ്ദേഹം. 1977 ജൂൺ 27 -ന് തന്റെ അൻപതാം വയസിൽ ആണ് അദ്ദേഹം കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.