ജീവിതത്തിന് അർത്ഥം നൽകുന്ന ‘ആത്മീയ മൂലധനം’ യുവാക്കൾക്ക് നഷ്ടമാകുന്നു: പാപ്പാ

ഇന്നത്തെ അനേകം യുവാക്കളുടെ ജീവിതത്തിൽ ആത്മീയ അർത്ഥം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടെന്നും ഭൗതികവസ്‌തുക്കളിൽ അമിതമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് ഇത് നയിക്കുന്നു എന്നും വേദനയോടെ ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 24-ന് ഇറ്റലിയിലെ അസ്സീസിയിൽ നടന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർ ഭൗതികവസ്തുക്കളെ അന്വേഷിക്കുന്നതിനു മുമ്പ് അർത്ഥം തേടുന്നവരാണ്. അതുകൊണ്ടാണ് ഏതൊരു സമൂഹത്തിന്റെയും ആദ്യ മൂലധനം ആത്മീയ മൂലധനമായി മാറുന്നത്. എന്നാൽ ഇന്ന് യുവജനങ്ങൾ തങ്ങളുടെ ജീവിതത്തെ അർത്ഥമില്ലായ്മയിലേക്ക് തള്ളിവിടുന്നു. ജീവിതത്തിൽ വേദനയും അനിശ്ചിതത്വങ്ങളും അഭിമുഖീകരിക്കുമ്പോൾ കഷ്ടപ്പാടുകൾ, നിരാശകൾ, സങ്കടങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ആവശ്യമായ ആത്മീയവിഭവങ്ങൾ അവരുടെ പക്കൽ ഇല്ലാതെവരുന്നു. അവരുടെ ആത്മാവ് ക്ഷയിച്ചതായി പലപ്പോഴും കാണപ്പെടുന്നു” – പാപ്പാ ചൂണ്ടിക്കാട്ടി.

“ഇന്നത്തെ യുവതലമുറയിലേക്കു നോക്കുക. ആത്മഹത്യാനിരക്കുകൾ വർദ്ധച്ചുവരികയാണ്. സാങ്കേതികവിദ്യയ്ക്ക് വളരെയധികം ചെയ്യാൻ കഴിയും. അത് നമ്മെ പല കാര്യങ്ങളും. ‘എന്ത്?’ ‘എങ്ങനെ?’ എന്ന് പഠിപ്പിക്കുന്നു. എന്നാൽ അത് ‘എന്തുകൊണ്ട്’ എന്ന് നമ്മോട് പറയുന്നില്ല. അതിനാൽ നമ്മുടെ പ്രവർത്തനങ്ങൾ അണുവിമുക്തമാവുകയും ജീവിതത്തിന് പൂർത്തീകരണം നൽകുകയും ചെയ്യുന്നില്ല” – പാപ്പാ വ്യക്തമാക്കി. ദരിദ്രർക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള കൂടുതൽ കരുതലിൽ അധിഷ്‌ഠിതമായ ‘വ്യത്യസ്‌തമായ ഒരു സമ്പദ്‌വ്യവസ്ഥ’ കെട്ടിപ്പടുക്കാനും പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.