മംഗോളിയ സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ മംഗോളിയ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഓഗസ്റ്റ് മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലു വരെയാണ് ഫ്രാൻസിസ് പാപ്പാ റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന മംഗോളിയയിൽ സന്ദർശനം നടത്തുന്നത്. മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത് തന്റെ നാല്പത്തിമൂന്നാമത് അന്താരാഷ്‌ട്ര അപ്പസ്തോലിക യാത്രയായിരിക്കും ഇത്.

കത്തോലിക്കർ കുറവുള്ള മംഗോളിയ, റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ ഒരു രാജ്യമാണ്. കത്തോലിക്കാ സമൂഹത്തിൽ 1300 പേർ മാത്രമാണ് മാമ്മോദീസ സ്വീകരിച്ചിട്ടുള്ളത്. യാത്രയുടെ വിശദവിവരങ്ങൾ തുടർദിവസങ്ങളിൽ അറിയിക്കുമെന്ന് വത്തിക്കാൻ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.

വേനൽകാലത്ത് 40 ഡിഗ്രിക്കു മുകളിലും ശൈത്യകാലത്ത് -40 ഡിഗ്രിക്ക് താഴെയും താപനില എത്തുന്ന മംഗോളിയ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. മൂന്നിലൊന്നു ശതമാനം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഈ രാജ്യം സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ച ആഗ്രഹം യാഥാർത്ഥ്യ മാവുകയാണ് ഈ അപ്പസ്തോലിക യാത്രയിലൂടെ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.