ഫ്രാൻസിസ് മാർപാപ്പാ പിതാവിന്റെ ജന്മനഗരം സന്ദർശിക്കും 

ഫ്രാൻസിസ് മാർപാപ്പാ നവംബറിൽ വടക്കൻ ഇറ്റലിയിലെ അസ്തി പട്ടണം സന്ദർശിക്കും. മാർപാപ്പയുടെ ബന്ധുവിന്റെ തൊണ്ണൂറാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് നവംബർ 19, 20 തീയതികളിൽ പാപ്പാ അസ്തി സന്ദർശിക്കുന്നത്. 19-നു വൈകുന്നേരം നടക്കുന്ന ബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന മാർപാപ്പാ, പിറ്റേന്ന് ഞായറാഴ്ച രാവിലെ 11 മണിക്ക് അസ്തി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് രൂപതയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് വത്തിക്കാനിലേക്കു മടങ്ങും.

മാർപാപ്പായുടെ പിതാവ് മരിയ ഹൊസെ ബർഗോളിയോ, അസ്തി പ്രവിശ്യയിലെ പൊർട്ടാ കൊമാറോയിലാണ് ജനിച്ചത്. പിന്നീട് കുടുംബം അർജന്റീനായിലേക്കു കുടിയേറുകയായിരുന്നു. ഹൊർഗെ മരിയ ബർഗോളിയോ എന്ന മാർപാപ്പാ 1936 ഡിസംബർ 17-ന് ബുവനോസ് ആരീസിലാണ് ജനിച്ചത്. മാർപാപ്പയുടെ അമ്മ ഇറ്റാലിയൻ വേരുകളുള്ള റെജീന സിവോരിയും ബുവാനോസ് ആരീസിലാണ് ജനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.