പെറൂവിയൻ പ്രസിഡന്റ് മാർപാപ്പയെ സന്ദർശിക്കും

പെറുവിലെ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോ ഈ വർഷം ഒക്ടോബറിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുമെന്ന് ദക്ഷിണ അമേരിക്കൻ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയും വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും, പെറുവും വത്തിക്കാനും തമ്മിലുള്ള ബന്ധം വിലയിരുത്തിയെന്നും സെപ്റ്റംബർ 21-ന് പ്രസിദ്ധീകരിച്ച  ട്വീറ്റ് പറയുന്നു.

ഒക്ടോബറിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും പുറത്തിറക്കി. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ പെറുവിയൻ പ്രസിഡന്റും വത്തിക്കാൻ പ്രതിനിധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. “സഭയുടെ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ പ്രദേശങ്ങളുടെ സുസ്ഥിരവും വികേന്ദ്രീകൃതവുമായ വികസനത്തിനുള്ള അതിന്റെ സംഭാവനയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്” – കർദ്ദിനാൾ പെഡ്രോ കാസ്റ്റിലോ പറഞ്ഞു. 2021 ഡിസംബറിൽ, വത്തിക്കാൻ സന്ദർശിക്കാൻ പരിശുദ്ധ പിതാവ് പെറുവിയൻ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.