ജപമാല പ്രാർത്ഥനക്കായി ഒരു മില്യൺ കുട്ടികൾ; പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പയും

ഒക്ടോബർ 18, ചൊവ്വാഴ്ച നടക്കുന്ന ‘ജപമാല പ്രാർത്ഥനക്കായി ഒരു മില്യൺ കുട്ടികൾ’ എന്ന സംരംഭത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പയും. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഫൗണ്ടേഷൻ ആണ് ഈ സംരഭത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നത്.

“പങ്കെടുക്കുന്ന എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നന്ദി! ഞാനും അവരോടൊപ്പം ചേരുകയും ഉക്രേനിയൻ ജനതയെയും യുദ്ധവും എല്ലാത്തരം അക്രമങ്ങളും ദാരിദ്ര്യവും അനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥത്തിൽ ഏൽപിക്കുകയും ചെയ്യുന്നു” – ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി.

ഈ പ്രചാരണം 2005-ൽ കാരക്കാസിലെ (വെനസ്വേല) ഒരു ആശ്രമത്തിൽ ആരംഭിച്ചു. അവിടെ പങ്കെടുത്തവർ “ഒരു ദശലക്ഷം കുട്ടികൾ ജപമാല ചൊല്ലുമ്പോൾ ലോകം മാറും” എന്ന വി. പാദ്രെ പിയോയുടെ ആഹ്വാനത്തെ അനുസ്മരിച്ചു. ഈ സംരംഭം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും കൂടുതൽ കുട്ടികൾ പങ്കുചേരുകയും ചെയ്തു. അതിന്റെ ഭാഗമായി കൊളംബിയയിൽ ജപമാല പാരായണം, പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

അർജന്റീനയിൽ കുട്ടികൾ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒരു ദിവസം മാത്രമല്ല, ഒരു നൊവേന തന്നെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ ലോകമെമ്പാടുമുള്ള കുട്ടികൾ ഈ സംരംഭത്തിൽ പങ്കാളികളാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.