പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടിയുള്ള അക്ഷീണ പോരാളിയായിരുന്നു ഫ്രാൻസിസ് പാപ്പ: പൊന്തിഫിക്കൽ ഫൗണ്ടേഷൻ

“സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മതസ്വാതന്ത്ര്യത്തിനും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കും വേണ്ടി അക്ഷീണം പോരാടിയവരുടെയും പാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് അന്താരാഷ്ട്ര പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പറഞ്ഞു, പരിശുദ്ധ പിതാവിൽ നിന്ന് അവർക്ക് ലഭിച്ച പിന്തുണയെയും റെജീന ലിഞ്ച് അനുസ്മരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പലായനം ചെയ്ത് ഇറാഖി കുർദിസ്ഥാനിൽ അഭയം പ്രാപിച്ച ക്രിസ്ത്യാനികൾക്കുള്ള വൈദ്യസഹായത്തിനായി 2016-ൽ ലഭിച്ച സംഭാവന ഒരു ഉദാഹരണമാണ്. കൂടാതെ, 2017-ൽ, സഭയ്ക്ക് സംഭാവനയായി ലഭിച്ച ലംബോർഗിനി ലേലത്തിൽ വയ്ക്കുകയും അതിന്റെ മൂന്നിലൊന്ന് ഭാഗം പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക്‌ സഹായം നൽകുന്ന എ സി എൻ സംഘടനയ്ക്ക് നൽകുകയും ചെയ്തു.

നിരവധി പ്രസംഗങ്ങളിൽ, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെയും മതസ്വാതന്ത്ര്യത്തിനുള്ള മനുഷ്യാവകാശത്തെയും പിന്തുണച്ച് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.