ബഹ്‌റൈനിലേക്കുള്ള യാത്രക്കു ശേഷം നന്ദി പറയാൻ മാർപാപ്പ റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസലിക്കയിലെത്തി

ബഹ്‌റൈനിലേക്കുള്ള അപ്പസ്തോലിക യാത്രക്കു ശേഷം പതിവുപോലെ നന്ദി പറയാൻ ഫ്രാൻസിസ് മാർപാപ്പ റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസലിക്കയിലെത്തി. നവംബർ ആറിനാണ് പാപ്പാ പ്രാർത്ഥിക്കാൻ ബസിലിക്കയിലെത്തിയത്.

ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിനു ശേഷം ഞായറാഴ്ച വൈകുന്നേരം 4.30- ന് (പ്രാദേശിക സമയം) ഫ്രാൻസിസ് മാർപാപ്പ റോമിലെത്തി. മുസ്ലിം ഭൂരിപക്ഷമുള്ള പേർഷ്യൻ ഗൾഫ് രാജ്യമായ ബഹ്‌റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കിയ ശേഷം, അവിടെ അദ്ദേഹം ഇസ്ലാമിക നേതാക്കളുമായും കത്തോലിക്കാ സമൂഹവുമായും കൂടിക്കാഴ്ച നടത്തി. പ്രധാനമായും ഫിലിപ്പീൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഉൾപ്പെടുന്ന ഏകദേശം 80,000 വിശ്വാസികൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ സമൂഹമാണ് ഇവിടെ ഉള്ളത്.

എല്ലാ അപ്പസ്തോലിക യാത്രക്കു ശേഷവും പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കണിനു മുൻപിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥനക്കു ശേഷം പാപ്പാ വത്തിക്കാനിലേക്കു മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.