എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ 95 -ാം ജന്മദിനത്തിനു മുന്നോടിയായി പാപ്പായുടെ സന്ദർശനം

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ 95 -ാം ജന്മദിനത്തിനു മുന്നോടിയായി ഏപ്രിൽ 13 -ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ സന്ദർശിച്ചു. വത്തിക്കാൻ സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയായ മാറ്റെർ എക്ലേസിയാ മൊണാസ്റ്ററിയിൽ വൈകുന്നേരം ആറു മണിക്ക് ശേഷം മാർപാപ്പ സന്ദർശനം നടത്തിയതായി ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ 95 -ാം ജന്മദിനം ഏപ്രിൽ 16 -നാണ്.

1927 -ൽ, ഒരു ദുഃഖശനിയാഴ്ച ദിവസമാണ് ബവേറിയയിലെ മാർക്റ്റലിൽ അദ്ദേഹം ജനിച്ചത്. 2005 മുതൽ 2013 വരെ അദ്ദേഹം കത്തോലിക്കാ സഭയെ നയിച്ചു. 600 വർഷത്തിനിടെ രാജി വച്ച ആദ്യത്തെ മാർപാപ്പയാണ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ. “ഹ്രസ്വവും സ്‌നേഹപൂർണ്ണവുമായ സംഭാഷണത്തിനു ശേഷം ഇരുവരും ഒരുമിച്ച് പ്രാർത്ഥിച്ചു. അതിനു ശേഷം ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർത്തയിലേക്കു മടങ്ങി” – പ്രസ് ഓഫീസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.