അമലോത്ഭവ തിരുനാൾ ദിനത്തിൽ പരിശുദ്ധ അമ്മയുടെ സന്നിധിയിലെത്തി ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പരിശുദ്ധ പിതാവ്, വൈകുന്നേരം 3. 15- ന് റോമിലെ പ്രധാന മരിയൻ ബസലിക്കയായ മേരി മേജർ ബസലിക്കയിലെത്തി. അവിടെ ‘റോമൻ ജനതയുടെ സംരക്ഷക’ (Salus Populi Romani) എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ ചിത്രത്തിനു മുന്നിൽ പാപ്പാ പ്രാർത്ഥന നടത്തി. പിന്നീട് സ്പാനിഷ് ചത്വരത്തിലുള്ള അമലോത്ഭവ മാതാവിന്റെ രൂപത്തിനു മുൻപിലെത്തിയ പാപ്പാ അവിടെ പുഷ്പങ്ങൾ അർപ്പിച്ചു.

സ്പാനിഷ് ചത്വരത്തിൽ 1857 ഡിസംബർ എട്ടിന് സ്ഥാപിക്കപ്പെട്ട പരിശുദ്ധ അമ്മയുടെ രൂപത്തിനു മുന്നിലാണ് പാപ്പാ എത്തിയത്. 1953- ൽ പന്ത്രണ്ടാം പിയൂസ് പാപ്പാ ആരംഭിച്ച ഈ പതിവ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രങ്ങൾ കാരണം സ്വകാര്യമായാണ് പാപ്പാ നടത്തിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.