സമാധാനത്തിനായി പ്രവർത്തിക്കാനും മാതൃകയാകാനും ക്രൈസ്തവരോട് ആഹ്വാനം ചെയ്ത് മാർപാപ്പ

സമാധാനത്തിനായി പ്രവർത്തിക്കാനും മാതൃകയാകാനും ക്രൈസ്തവരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 26 -ന് ആറാമത് നാഷണൽ കോൺഗ്രസ് ഓഫ് കാത്തലിക് പാസ്റ്ററലിൽ പങ്കെടുക്കുന്നവർക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

“മനുഷ്യരാശിയെ ആകെ ദുഃഖത്തിലും ദുരിതത്തിലുമാഴ്ത്തിയ ഒരു മഹാമാരിയുടെ കഷ്ടപ്പാടുകൾക്കിടയിലും നമുക്ക് നമ്മെത്തന്നെ കണ്ടെത്താനുള്ള അവസരമുണ്ടായിരുന്നു. ഇപ്പോൾ യുദ്ധത്തിന്റെ ദുരന്തം നമ്മെ വേദനിപ്പിക്കുന്നു. എല്ലാ യുദ്ധങ്ങളും അനീതിയിൽ നിന്നാണ്. ചിലപ്പോൾ നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും പോലും ഇത്തരം അനീതി നടക്കുന്നുണ്ട്” – പാപ്പാ കൂട്ടിച്ചേർത്തു.

“സമാധാനത്തിനായുള്ള പദ്ധതികളെക്കുറിച്ച് മനുഷ്യരാശിക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്നത് സങ്കടകരമാണ്. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും തുടങ്ങി എല്ലാ തലങ്ങളിലും സമാധാനവും ഐക്യവും പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന, ചിന്തകളെ പ്രകാശിപ്പിക്കുന്ന, സമൂഹത്തിന്റെ എല്ലാ മേഖലകളിലും പാലങ്ങൾ സൃഷ്ടിക്കാനും ഘടനകളെ രൂപാന്തരപ്പെടുത്താനും കഴിയുന്ന ക്രിസ്ത്യാനികൾ ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു” – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.