വി. ഫ്രാൻസിസ് അസീസിയുടെ നാട്ടിലേക്ക് അപ്പസ്‌തോലിക യാത്ര നടത്താനൊരുങ്ങി മാർപാപ്പ

വി. ഫ്രാൻസിസ് അസീസിയുടെ ജന്മനാട്ടിലേക്ക് സെപ്റ്റംബർ 24-ന് അപ്പസ്‌തോലിക യാത്ര നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. ജൂലൈ ഒൻപതിന് വത്തിക്കാൻ പ്രസ് ഓഫീസാണ് ഈ വാർത്ത പുറത്തുവിട്ടത്.

അസീസിയിൽ സെപ്റ്റംബർ 24-നു നടക്കുന്ന ‘ദ ഇക്കണോമി ഓഫ് ഫ്രാൻസിസ്’ എന്ന പരിപാടിയിലും പാപ്പാ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള യുവ സാമ്പത്തിക വിദഗ്ധർക്കും സംരംഭകർക്കും 2019-ൽ ഫ്രാൻസിസ് പാപ്പാ ഒരു കത്ത് അയച്ചിരുന്നു. ആളുകളെ ജീവിക്കാൻ അനുവദിക്കുകയും കൊല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയാണ് ‘ദി ഇക്കണോമി ഓഫ് ഫ്രാൻസിസ്.’ നിലവിലെ സമ്പദ്‌വ്യവസ്ഥയെ മാറ്റുന്നതിനും നാളത്തെ സമ്പദ്‌വ്യവസ്ഥക്ക് നന്മയുടെ ആത്മാവിനെ നൽകുന്നതിനുമുള്ള ഒരു കരാറിലെത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

സെപ്റ്റംബർ 24-ന് രാവിലെ ഒൻപതു മണിക്ക് വത്തിക്കാനിൽ നിന്നു പുറപ്പെടുന്ന പാപ്പാ ഒൻപതരക്ക് അസീസിയിൽ എത്തും. അവിടെ പരിപാടിയിൽ പങ്കെടുക്കുന്ന മൂന്ന് യുവജനങ്ങളും വിവിധ സിവിൽ, സഭാധികാരികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. പത്തു മണി മുതൽ 11.45 വരെ പാപ്പാ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വത്തിക്കാനിലേക്കു മടങ്ങും.12.15-ന് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.