കാൽമുട്ട് വേദനയെ തുടർന്ന് സർജറിക്ക് വിധേയനാകാൻ ഫ്രാൻസിസ് മാർപാപ്പ

കാൽമുട്ട് വേദനയെ തുടർന്ന് സർജറിക്ക് വിധേയനാകാൻ ഫ്രാൻസിസ് മാർപാപ്പ. മേയ് മൂന്നിന് ഒരു ഇറ്റാലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പാപ്പാ ഇതേക്കുറിച്ച് പറഞ്ഞത്.

ഫ്രാൻസിസ് മാർപാപ്പയുടെ വലത് കാൽമുട്ടിലെ അസ്ഥിബന്ധത്തിന് വീക്കമുണ്ട്. ഇതാണ് നാളുകളായുള്ള അദ്ദേഹത്തിന്റെ കാലുവേദനയ്ക്ക് കാരണം. കാലിന് പൂർണ്ണവിശ്രമം നല്കാൻ ഡോക്ടർമാർ ഏപ്രിൽ 30-ന് പാപ്പായ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അസ്ഥിബന്ധത്തിന് വീക്കം മൂലമുണ്ടാകുന്ന കാലുവേദന ഒഴിവാക്കാൻ ഇഞ്ചക്ഷനുകളാണ് പലപ്പോഴും ഉപയോഗിച്ചിരുന്നത്.

ഇറ്റാലിയൻ മാധ്യമപ്രവർത്തകർക്കു നൽകിയ 40 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ, പാപ്പാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഉക്രൈൻ യുദ്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.