സംരംഭകർക്കായി ഫ്രാൻസിസ് പാപ്പാ നൽകുന്ന മൂന്ന് ഉപദേശങ്ങൾ

സംരംഭകർക്കായി ഒക്‌ടോബർ 17-ന് ഫ്രാൻസിസ് മാർപാപ്പ മൂന്ന് ഉപദേശങ്ങൾ നൽകുന്നുണ്ട്. പ്രവാചകന്മാരാകുക, ദൈവവുമായുള്ള ബന്ധം സൂക്ഷിക്കുക, ദാരിദ്ര്യത്തെക്കുറിച്ച് ചിന്തിക്കുക എന്നിവയാണ്. യുവസംരംഭകരുടെ, സ്പാനിഷ് കോൺഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് യംഗ് എന്റർപ്രണേഴ്‌സിന്റെയും, കോൺഫെഡറേഷൻ ഓഫ് എന്റർപ്രണേഴ്‌സ് ഓഫ് ഗലീഷ്യയുടെയും (സ്പെയിൻ) അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.

1. പ്രവാചകന്മാരാകുക

പരിശുദ്ധ പിതാവ് സ്പെയിനിൽ നിന്നുള്ള ബിസിനസുകാരെ പ്രവാചകദൗത്യത്തിനായി ക്ഷണിച്ചു. “എല്ലാത്തരം ജീവിതങ്ങളെയും ബഹുമാനിക്കുന്ന, എല്ലാവരുടെയും നന്മയിൽ താല്പര്യം കാണിക്കുകയും സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, പൊതുഭവനം പ്രഖ്യാപിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന പ്രവാചകന്മാരായി നിങ്ങളുടെ സേവനം വികസിപ്പിക്കണം” – പാപ്പാ പറഞ്ഞു.

2. ദൈവവുമായുള്ള ബന്ധത്തിന്റെ പരിപാലനം

ഫ്രാൻസിസ് മാർപാപ്പ നൽകിയ രണ്ടാമത്തെ ഉപദേശം, ദൈവവുമായുള്ള ബന്ധം പരിപാലിക്കുക എന്നതാണ്. “നാം ആത്മീയ ആരോഗ്യം വളർത്തുമ്പോൾ, കർത്താവുമായി നല്ല ബന്ധം പുലർത്തുമ്പോൾ നാം ധാരാളം നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങുന്നു. നമ്മുടെ ബന്ധങ്ങളിലെ സ്നേഹത്തിന്റെയും നീതിയുടെയും അഭാവം സ്രഷ്ടാവുമായുള്ള നമ്മുടെ ബന്ധത്തിന്റെ അവഗണനയുടെ അനന്തരഫലമാണ്. ഇത് നമ്മുടെ പൊതുഭവനത്തെയും ബാധിക്കുന്നു” – മാർപാപ്പ പറഞ്ഞു.

3. ജോലിയും ദാരിദ്ര്യവും 

“ജോലിയുടെയും ദാരിദ്ര്യത്തിന്റെയും മൂല്യങ്ങൾ വസ്തുക്കളിലല്ല; ദൈവത്തിലുള്ള പൂർണ്ണവിശ്വാസത്തെ സൂചിപ്പിക്കുന്നു. ഉൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളിലെ അംഗങ്ങളെ പരസ്പരം പുച്ഛിക്കാതെ, അവർ വലുതായി സൃഷ്ടിക്കാതെ പരസ്പരം അനുരഞ്ജിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത, നിങ്ങളുടെ അയൽക്കാരെ ബഹുമാനിക്കാൻ സംഭാവന ചെയ്യുക” – ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി.

പരിശുദ്ധ കന്യകയുടെയും വി. ജോസഫിന്റെയും സംരക്ഷണത്തിനായി പാപ്പാ സംരംഭകരെ ഏൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.