മറ്റുള്ളവരുടെ കുറവുകൾ അവരെ നന്നായി സ്നേഹിക്കാനുള്ള അവസരമാണെന്ന് മാർപാപ്പാ

മറ്റുള്ളവരുടെ ശാരീരികവും സാമൂഹികവുമായ വ്യത്യാസങ്ങളെ നമ്മൾ സ്നേഹിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലാണ്, മറ്റുള്ളവരുടെ കുറവുകളെ ബുദ്ധിമുട്ടോടെ നോക്കുന്ന സമൂഹത്തിന്റെ മനോഭാവത്തിനെതിരെ പാപ്പാ സംസാരിച്ചത്.

“മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വ്യത്യാസങ്ങളും നാം എങ്ങനെ സ്വാഗതം ചെയ്യും? ഈ അന്ധനെപ്പോലെ ശാരീരികമായും അല്ലെങ്കിൽ തെരുവിൽ കാണുന്ന യാചകരെപ്പോലെ സാമൂഹികമായും ജീവിതത്തിൽ നിരവധി പരിമിതികളുള്ള ആളുകളെ നാം എങ്ങനെ സ്വാഗതം ചെയ്യും? നാം ഈ ആളുകളെ ബുദ്ധിമുട്ട് ആയിട്ടാണോ അതോ സ്നേഹത്തോടെ അവരോട് അടുക്കാനുള്ള അവസരമായിട്ടാണോ സ്വാഗതം ചെയ്യുന്നത്” – പാപ്പാ വിശ്വാസികളോട് ചോദിച്ചു. അന്ധന്റെ രോഗശാന്തിയെക്കുറിച്ച് വി. യോഹന്നാന്റെ സുവിശേഷം വളരെ മനോഹരമായിട്ടാണ് വിവരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഈശോയുടെയും മനുഷ്യരുടെയും ഹൃദയങ്ങൾ എങ്ങനെ ഇത്തരത്തിൽ കുറവുള്ള മനുഷ്യനെ കാണുന്നു എന്ന് വ്യക്തമാക്കുന്നതായും പഠിപ്പിച്ചു.

“സുവിശേഷത്തിലെ അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്ന അതേ രംഗത്തിൽ നമ്മെത്തന്നെ സങ്കൽപ്പിക്കാൻ വിശുദ്ധ ഗ്രന്ഥം ആവശ്യപ്പെടുന്നു. അങ്ങനെ നമ്മുടെ പ്രതികരണം എന്തായിരിക്കുമെന്ന് നമുക്ക് സ്വയം ചോദിക്കാം. അങ്ങനെ നമ്മിൽ മാറ്റങ്ങൾ കൊണ്ടുവരാം” – ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.