ഉക്രൈനിലും റഷ്യയിലും സമാധാനത്തിനായി പ്രവർത്തിക്കുന്ന യുവജനങ്ങൾക്ക് നന്ദിയറിയിച്ച് മാർപാപ്പ

ഉക്രൈനിലും റഷ്യയിലും സമാധാനത്തിനായി സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കുന്ന യുവജനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. മേയ് 31 ന് പതിവുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ചടങ്ങിലാണ് മാർപാപ്പ യുവജനങ്ങൾക്ക് നന്ദി അറിയിച്ചത്. “റോണ്ടൈൻ സിറ്റാഡൽ ഓഫ് പീസ്” എന്ന ഇറ്റാലിയൻ സംഘടനയോടൊപ്പം സാമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാക്ഷ്യം നൽകുക എന്ന ലക്ഷ്യത്തോടെ റോമിലെത്തിയതായിരുന്നു യുവാക്കൾ.

“ഈ യുവജനങ്ങൾ ശത്രുക്കളായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഇവർ സഹോദരങ്ങളെപ്പോലെയാണ്. രാഷ്ട്രീയ ഉത്തരവാദിത്വം വഹിക്കുന്നവർക്ക് ഇവർ പ്രചോദനവും മാതൃകയുമാകട്ടെ” മാർപാപ്പ ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ഇരകളാകുന്ന എല്ലാ ജനങ്ങളെയും മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുകയും രക്തസാക്ഷിത്വം വരിക്കുന്ന ഉക്രൈനു വേണ്ടി കൂടുതൽ പ്രാർത്ഥിക്കാൻ എല്ലാവരെയും ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.

റഷ്യയിലെയും ഉക്രൈനിലേയും യുവജനങ്ങൾക്കൊപ്പം ഇറ്റാലിയൻ ബിഷപ്പ് ആൻഡ്രിയ മിഗ്ലിയവാക്കയും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.