ഇറ്റാലിയൻ മാഫിയക്കെതിരെ പോരാടുന്ന വൈദികനെ ഫോണിൽ വിളിച്ച് മാർപാപ്പ

“ഞാൻ ഫ്രാൻസിസ് മാർപാപ്പായാണ്.” ഇറ്റലിയിലെ നേപ്പിൾസിലെ ഇടവക ദൈവാലയത്തിലെ വികാരി മൗറിസിയോ പട്രീസിയോയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ മാഫിയക്കെതിരെ പോരാടുന്ന വൈദികനാണ് ഫാ. മൗറിസിയോ. മാഫിയകൾക്ക് ഏറെ സ്വാധീനമുള്ള മേഖലകളാണ് നേപ്പിൾസ്, കാസൽ ഡി പ്രിൻസിപെ നഗരങ്ങൾ.

“ഉച്ചഭക്ഷണ സമയത്തായിരുന്നു ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോൾ പരിചിതമല്ലാത്ത നമ്പർ. ഫോണെടുത്തപ്പോൾ ആ ശബ്ദം എന്നോട് പറഞ്ഞു: ‘ഞാൻ ഫ്രാൻസിസ് മാർപാപ്പയാണ്’. അപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം വിശദീകരിക്കാൻ വാക്കുകളില്ല.” -ഫാ. മൗറിസിയോപറയുന്നു.

ഇറ്റാലിയൻ മാഫിയകളുടെ ആ പ്രദേശത്തെ പ്രവർത്തനത്തെ കുറിച്ചും പാപ്പാ ഫാ. മൗറിസിയോയോട് ചോദിച്ചു. മാഫിയക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ തുടരാൻ പാപ്പാ അദ്ദേഹത്തോട് ആവശ്യപ്പെട്ട പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.